പാലായെ ആവേശത്തിമിർപ്പിൽ ആറാടിച്ച് എൻഡിഎ കൊട്ടിക്കലാശം
നേതാക്കൾ ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നിറഞ്ഞു നിന്ന എൻഡിഎ സ്ഥാനാർഥിയുടെ കൊട്ടിക്കലാശത്തിൽ അണിനിരന്നത് നൂറു കണക്കിന് പ്രവർത്തകർ. സ്ത്രീകളുൾപ്പെടെയുള്ളവർ പങ്കെടുത്ത കൊട്ടിക്കലാശം പാലായെ ആവേശത്തിലാഴ്ത്തി.
കടപ്പാട്ടൂർ ബൈപ്പാസിൽ നിന്നാരംഭിച്ച കൊട്ടിക്കലാശം ജനറൽ ആശുപത്രി ജംങ്ഷനിലാണ് പര്യവസാനിച്ചത്. ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും ദ്രുതതാളം പാലായെ പ്രകമ്പനം കൊള്ളിച്ചു. ആട്ടക്കാവടി പോലുള്ള കലാ രൂപങ്ങളും പ്രചരണത്തിനു കൊഴുപ്പേകി. മഹിളാമോർച്ചയുടെയും യുവമോർച്ചയുടെയും യൂത്ത് ഫ്രണ്ടിന്റെയും ജനപക്ഷത്തിന്റെയും പ്രവർത്തകരുടെ ബൈക്ക് റാലി ആവേശകരമായി. സ്ഥാനാർഥി എൻ. ഹരിക്കൊപ്പം എൻ ഡി എ നേതാക്കളായ ഒ. രാജഗോപാൽ എം എൽ എ, പി.കെ. കൃഷ്ണദാസ്
കെ.സുരേന്ദ്രൻ, എം.ടി.രമേഷ്, കെ.പി.ശ്രീശൻ, പി.സി.തോമസ്, പി.സി.ജോർജ് എംഎൽഎ, ബിനു പുളിക്കക്കണ്ടം എന്നിവർ വാഹനത്തിലുണ്ടായിരുന്നു. താളമേളങ്ങൾക്കനുസരിച്ച് സ്ത്രീകളടക്കം നൃത്തം ചെയതു. എൽ ഡി എ നേതാക്കളായ പി.എം. വേലായുധൻ, ജെ.ആർ. പദ്മകുമാർ, അഡ്വ. ബി.ഗോപാലകൃഷ്ണൻ, സി. കൃഷ്ണകുമാർ, വി.കെ.സജീവൻ, അഡ്വ. നാരായണൻ നമ്പൂതിരി , എസ് ജയസൂര്യൻ, ഷോൺ ജോർജ്, രേണു സുരേഷ്, പി.ജെ. തോമസ്, ശ്രീനഗരി രാജൻ, ടി.ആർ. നരേന്ദ്രൻ, എൻ.കെ.ശശികുമാർ , സോമൻ തച്ചേട്ട്, ജി. രഞ്ജിത്ത്, അനിൽ നാഥ്, ബിറ്റ്സൺ, തുടങ്ങിയവർ അണിനിരന്നു.
ആശുപത്രി ജംങ്ങ്ഷനിൽ നടന്ന പൊതുയോഗത്തിൽ ഒ.രാജഗോപാൽ, പി.സി. ജോർജ് എംഎൽഎ , പി.കെ.കൃഷ്ണദാസ്, പി.സി.തോമസ് എന്നിവർ പ്രസംഗിച്ചു.
facebook : https://www.facebook.com/BjpLiveNews/
twitter : https://twitter.com/BJPLIVENEWS
telegram : t.me/BjpLiveNews

No comments:
Post a Comment