പാലായിലെ മലയോര മേഖലകളിൽ ചലനം സൃഷ്ടിച്ച് എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയുടെ
പാലായിലെ മലയോര മേഖലകളിൽ ചലനം സൃഷ്ടിച്ച് എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിയുടെ തെരഞ്ഞെടുപ്പ് പര്യടനം. കിഴക്കൻ മേഖലയിലെ പര്യടനം അക്ഷരാർത്ഥത്തിൽ ആവേശമായി മാറി. രാവിലെ തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ ജനപക്ഷം നേതാവ് പി.സി ജോർജ്ജ് എംഎൽഎ ഉദ്ഘാടനം ചെയ്ത പര്യടനം, മുന്നിലവ്, മേലുകാവ്, പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം സംസാരിച്ചു. ഊഷ്മളമായ സ്വീകരണമാണ് പര്യടനത്തിന് ലഭിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ എം.പി.സെൻ, എം.എസ് കരുണാകരൻ, ജെ. പ്രമീളാദേവി, പി.ആർ.മുരളീധരൻ, തിരുവള്ളൂർ മുരളിധരൻ, അഡ്വ: പി.ജെ തോമസ്, അഡ്വ: ജയസൂര്യൻ, കമലമ്മ രാഘവൻ, രമേശ് കാവിമറ്റം, അഖിൽ രവീന്ദ്രൻ, അഡ്വ.ഷോൺ ജോർജ്ജ്. രമേഷ് കാവി മറ്റം, എൻ.കെ.ശശികുമാർ, ജി. രഞ്ജിത്ത്, എം.വി.ഉണ്ണികൃഷ്‌ണൻ, ജോസ് ഫ്രാൻസിസ്, പ്രെഫ: വിജയകുമാർ, ടി.എ ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments:
Post a Comment